ChuttuvattomThodupuzha

ദീനദയ സോഷ്യല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഓണം മേള ആരംഭിച്ചു

തൊടുപുഴ: ദീനദയ സോഷ്യല്‍ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഓണം മേളക്ക് തൊടുപുഴയില്‍ തുടക്കമായി. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം സ്റ്റേറ്റ് ബാങ്കിന്റെ മുന്‍വശത്തു പ്രവര്‍ത്തനമാരംഭിച്ച മേള തൊടുപുഴ മര്‍ച്ചന്റ്സ് അസ്സോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പ്രീത പ്രദീപ് ചടങ്ങില്‍ അധ്യക്ഷയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ റ്റി.റ്റി.അജയന് ഓണ വിഭവങ്ങള്‍ നല്‍കി ട്രസ്റ്റ് ചെയര്‍മാന്‍ പി.എന്‍.എസ്. പിള്ള ആദ്യ വില്പന നിര്‍വ്വഹിച്ചു. ദീനദയ സേവാ ട്രസ്റ്റ് ചീഫ് എക്സി.ട്രസ്റ്റി കെ.പി.ജഗദീശ് ചന്ദ്ര സൊസൈറ്റി സെക്രട്ടറി അംബുജാക്ഷിയമ്മ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

അമ്പലം ബൈപ്പാസില്‍ റോഡില്‍ത്തന്നെ മറ്റൊരു സ്റ്റാളും സൊസൈറ്റി ഒരുക്കിയിട്ടുണ്ട്.
ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുന്ന ഉപ്പേരി കി.ഗ്രാമിന് 380 രൂപക്കും ശര്‍ക്കരവരട്ടി 400 രൂപക്കും മേളയില്‍ ലഭിക്കും. വനിതാ സംഘങ്ങള്‍ തയ്യാറാക്കിയ നാടന്‍ പലഹാരങ്ങള്‍, അച്ചാറുകള്‍, വിവിധതരം പായസം എന്നിവയും മേളയില്‍ ലഭ്യമാണ്. കുറഞ്ഞ ലാഭത്തിന് മികച്ച ഉപ്പേരികളും മറ്റ് ഉല്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നതാണ് മേളയുടെ മുഖ്യലക്ഷ്യമെന്ന് സൊസൈറ്റി പ്രസിഡന്റ് പ്രീത പ്രദീപ് പറഞ്ഞു. മേള ഉത്രാടദിവസമായ 28-ന് സമാപിക്കും.

Related Articles

Back to top button
error: Content is protected !!