Thodupuzha

ഹാഷിഷ് ഓയില്‍ കടത്തിയ  കേസില്‍ പ്രതിയെ ശിക്ഷിച്ചു 

 

തൊടുപുഴ: വില്‍പ്പനയ്ക്കായി എത്തിച്ച ഹാഷിഷ് ഓയില്‍ പിടികൂടിയ സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ശിക്ഷിച്ചു. ഒഡീഷ സ്വദേശി മോഹന്‍കുമാറിനെയാണ് 12 വര്‍ഷം കഠിന തടവിനും രണ്ട് ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചത്. തൊടുപുഴ എന്‍.ഡി.പി.എസ്. കോടതി ജഡ്ജ് ജി.അനിലിന്റേതാണ് വിധി. കഴിഞ്ഞ ജൂലൈ മാസത്തിലാണ് വില്‍പ്പനക്കായി എത്തിച്ച രണ്ട് കോടി രൂപയോളം വിപണിയില്‍ വില വരുന്ന ഹാഷിഷ് ഓയില്‍ കരിമണ്ണൂര്‍ പോലീസ് പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!