ChuttuvattomThodupuzha

ദില്ലി മാര്‍ച്ച്: കണ്‍വന്‍ഷന്‍ നടത്തി

തൊടുപുഴ: പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സര്‍വീസിലേയും പൊതുമേഖല സ്ഥാപനങ്ങളിലേയും ഒഴിവുകള്‍ അടിയന്തിരമായി നികത്തുക, പൊതുമേഖലാ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി രാജ്യത്തെ കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ സംയുക്തമായി നവംബര്‍ 3 ന് രാജ്യ തലസ്ഥാനത്ത് നടത്തുന്ന ദില്ലി മാര്‍ച്ചിന് മുന്നോടിയായി എ.ഐ.എസ്.ജി.ഇ.എഫ്-എഫ്.എസ്.ഇ.ടി.ഒ കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ എന്നീ സംഘടനകള്‍ സംയുക്തമായി തൊടുപുഴ, ദേവികുളം, കണ്‍വന്‍ഷനുകള്‍ നടത്തി.
തൊടുപുഴ താലൂക്ക് കണ്‍വെന്‍ഷന്‍ എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം ഹാജറ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി  ടി.ഡി ജോസ്,കെ.ജി.ഒ.എ ജില്ലാ സെക്രട്ടറിയേറ്റംഗം ബിജു സെബാസ്റ്റ്യന്‍,കെ.ജി.എന്‍.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.ആര്‍ രജനി എന്നിവര്‍ പ്രസംഗിച്ചു.എന്‍.എഫ്.പി.ഇ സര്‍ക്കിള്‍ സെക്രട്ടറി പി.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.എന്‍.ജി.ഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജി രാജീവ് സ്വാഗതവും കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം ആര്‍ അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.
ദേവികുളം താലൂക്ക് കണ്‍വന്‍ഷന്‍ അടിമാലിയില്‍ കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം പി.കെ സതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!