ChuttuvattomIdukkiThodupuzha

ദില്ലി മാര്‍ച്ച്: എഫ്.എസ്.ഇ.ടി.ഒ വോളന്റിയര്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കി

തൊടുപുഴ: കേന്ദ്ര സംസ്ഥാന ജീവനക്കാര്‍ നവംബര്‍ 3ന് നടത്തുന്ന ദേശീയപ്രക്ഷോഭം ദില്ലി മാര്‍ച്ചില്‍ പങ്കെടുക്കുന്ന സമര വോളന്റിയര്‍മാര്‍ക്ക് ഏരിയ കേന്ദ്രങ്ങളില്‍ യാത്രയയപ്പ് നല്‍കി.തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടത്തിയ യാത്രയയപ്പ് യോഗം കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി. ജോസ് ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കമ്മിറ്റിയംഗം എന്‍.കെ ജയദേവി അധ്യക്ഷത വഹിച്ചു.എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം ഹാജറ, എഫ്.എസ്.ഇ.ടി.ഒ മേഖല സെക്രട്ടറി ടി.ജി രാജീവ്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.ആര്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ യാത്രയപ്പ് സംഘടിപ്പിച്ചു. ഇടുക്കിയില്‍ എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.കെ പ്രസുഭ കുമാര്‍ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടത്ത് എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പനയില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ സര്‍ക്കിള്‍ സെക്രട്ടറി ജി. സുനില്‍ ഉദ്ഘാടനം ചെയ്തു. അടിമാലിയില്‍ കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയംഗം അപര്‍ണ നാരായണന്‍ ഉദ്ഘാടനം ചെയ്തു. പീരുമേട്ടില്‍ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി ജോബി ജേക്കബ് ഉദ്ഘാടനം ചെയ്തു. കുമളിയില്‍ കെ.എസ്.ടി.എ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. പുഷ്പരാജ് ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!