പുലിയൻപാറ ഇടവകയിലെ രൂപക്കൂട് തകർക്കുകയും രൂപം നശിപ്പിക്കുകയും ചെയ്ത സംഭവം തികച്ചും ദൗർഭാഗ്യകരം :കെസിവൈഎം കോതമംഗലം രൂപത കമ്മിറ്റി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/SAVE_20211009_215152.jpg?resize=780%2C470&ssl=1?v=1633796600)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കോതമംഗലം: പുലിയൻപാറ ഇടവകയിലെ രൂപക്കൂട് തകർക്കുകയും രൂപം നശിപ്പിക്കുകയും ചെയ്ത സംഭവം തികച്ചും ദൗർഭാഗ്യകരമാണെന്നും കെസിവൈഎം കോതമംഗലം രൂപത കമ്മിറ്റി. മതങ്ങളെയും മതാചാരങ്ങളെയും അവഹേളിക്കുന്നതും ഇത്തരം അക്രമപ്രവർത്തനങ്ങൾ നടത്തുന്നതും ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ല. ഇത്തരം പ്രവർത്തനം നടത്തിയ സാമൂഹ്യവിരുദ്ധരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും ഉടൻ അറസ്റ്റ്ചെയ്യണമെന്നും കെസിവൈഎം ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് ജിബിൻ താന്നിക്കാമറ്റത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ, ആനിമേറ്റർ സിസ്റ്റർ സ്റ്റെല്ല എസ്എബിഎസ്, ബിബിന ജോസ്, നോബിൾ ലാൽ വർഗീസ്, ജോണ് കുര്യാക്കോസ്, ജോയ്സി പി.ജോണി, ഡോണ ബേബി, സെബിൻ ആന്റണി, മഞ്ജിമ ജോർജ്, അനു ഫ്രാൻസിസ്, റോജിൻ മാത്യു, ഫിയോണ ബെന്നി, സിറിൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-1-scaled.jpg?resize=708%2C2339&ssl=1)