ChuttuvattomThodupuzha

പ്രതിസന്ധിയിലായ ക്ഷീര മേഖലയെ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ രൂപീകരിക്കുക: കെ.എൽ.ഐ.യു

തൊടുപുഴ: പ്രതിസന്ധിയിലലായ ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിന് അടക്കമുള്ള  നടപടികളുമായി സർക്കാർ മുന്നോട്ടുവരണമെന്നും പലവിധത്തിലുള്ള ജന്തുജന്യ രോഗങ്ങളും ജന്തു രോഗങ്ങളും മൂലം പ്രതിസന്ധിയിലായ മൃഗസംരക്ഷണ മേഖലയ്ക്ക്  വേണ്ട പദ്ധതികൾ രൂപീകരിക്കണമെന്നും കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടസ് യൂണിയൻ ഇടുക്കി ജില്ലാ കൺവെൻഷൻ. തൊടുപുഴയിൽ ജോയിന്റ്കൗൺസിൽ എംപ്ലോയീസ് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ കൃഷ്ണകുമാർ സർക്കാരിനോട് ആവശ്യപ്പെട്ടു. സംഘടനയുടെ ജില്ലാ പ്രസിഡന്റ് ഷൈൻ സെബാസ്റ്റ്യൻ അധ്യക്ഷത  വഹിച്ച യോഗത്തിൽ  ജില്ലാ സെക്രട്ടറി വി .കെ മനോജ്,   സംഘടനയുടെ സംസ്ഥാന ട്രഷറർ എ.സി .രാജേഷ്, ജോയിൻ കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ കെ. വി .സാജൻ കെ .എച്ച്. ഡി .എസ് . എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി.എം. ഷൗക്കത്തലി, ജോയിൻ കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ ബിജുമോൻ,ജോയിൻ കൗൺസിൽ വനിത കമ്മിറ്റി ജില്ലാ സെക്രട്ടറി സി.ജി അജീഷ എന്നിവർ പ്രസംഗിച്ചു.
 ആദരവ് 2023 എന്ന പേരിൽ നടന്ന യാത്രയയപ്പ് സമ്മേളനം ജോയിൻ കൗൺസിൽ ജില്ലാ സെക്രട്ടറി കെ.എസ് രാഗേഷ് ഉദ്ഘാടനം ചെയ്തു. ജോയിൻ കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം എം .കെ റഷീദ് അധ്യക്ഷത വഹിച്ച യാത്രയയപ്പ് സമ്മേളനം സർവീസിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് പാരിതോഷികം നൽകി ആദരിച്ചു. പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്ക് അനുമോദനം നൽകി. മുഖ്യ അതിഥിയായി കേരള ഗസറ്റഡ് ഓഫീസ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഡേ. ജയ്സൺ ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം പ്രതീഷ് ഗോപി ,ജോയിൻറ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ  ഒ.കെ.അനിൽകുമാർ ബി സുധർമ്മകുമാരി, സംഘടനയുടെ ജില്ലാ വൈസ് പ്രസിഡന്റ്‌ അഷീദ ലീല പോൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അത്തപ്പൂക്കളവും, ഓണസദ്യയും , ഓണാഘോഷ പരിപാടികളും നടത്തി

Related Articles

Back to top button
error: Content is protected !!