Thodupuzha

വികസന സെമിനാര്‍ ഇന്ന് 

 

തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ വികസന സെമിനാര്‍ വെള്ളി രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തും. 2023 -24 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന സെമിനാറില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അടുത്ത സാമ്പത്തിക വര്‍ഷം ബ്ലോക്ക് പ്രദേശത്ത് നടപ്പലാക്കാന്‍ ഉദ്ദേശിക്കുന്ന ഏകദേശം 3 കോടി രൂപയുടെ പദ്ധതികള്‍ക്ക് വികസന സെമിനാറില്‍ അന്തിമരൂപമാകുമെന്ന് പ്രസിഡന്റ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!