Thodupuzha

ധീരജ് വധം ;5 പേർക്ക് ജാമ്യം,  ഒന്നാം പ്രതി നിഖിലിൻ്റെ ജാമ്യാപേക്ഷ തള്ളി

 

മുട്ടം :- ധീരജ് വധക്കേസിലെ 2 മുതൽ 6 വരെ പ്രതികൾക്ക് ജാമ്യം ലഭിച്ചു.ഒന്നാം പ്രതി നിഖിൽ പൈലിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് മുതൽ ആറ് വരെ പ്രതികൾക്കാണ് ജില്ലാ സെഷൻസ് കോടതി ജഡ്ജി പി. എസ് ശശികുമാർ ജാമ്യം അനുവദിച്ചത്.ജെറിൻ ജോജോ,ടോണി എബ്രഹാം,നിധിൻ ലൂക്കോസ്,ജിതിൻ തോമസ്,സോയിമോൻ സണ്ണി എന്നിവരാണ് രണ്ടു മുതൽ ആറ് വരെയുള്ള പ്രതികൾ. ഏഴും എട്ടും പ്രതികളായ ജസ്റ്റിൻ ജോയ്, അലൻ ബേബി എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!