ChuttuvattomThodupuzha

യാത്രക്കാരെ വട്ടം ചുറ്റിച്ച് ദിശാബോര്‍ഡ്; തെറ്റായ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം

തൊടുപുഴ: അമ്പലം ബൈപ്പാസും മൂവാറ്റുപുഴ റോഡും സംഗമിക്കുന്ന റോട്ടറി ജങ്ഷനി(അമ്പലം ജങ്ഷന്‍)ലെ തെറ്റായ ദിശാബോര്‍ഡ് യാത്രക്കാരെ വലയ്ക്കുന്നതായി പരാതി. കഴിഞ്ഞ ദിവസമാണ് ഇവിടെയുള്ള റൗണ്ട് ജങ്ഷനില്‍ ദിശാബോര്‍ഡ് സ്ഥാപിച്ചത്.
പഴയപാലം കടന്ന് ബൈപ്പാസിലൂടെ ഇങ്ങോട്ട് എത്തുന്നവരെയാണ് ദിശാബോര്‍ഡ് വഴി തെറ്റിക്കുന്നത്. ഇടുക്കി, കോട്ടയം, ശബരിമല ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ ഇടത്തോട്ട് തിരിഞ്ഞ് മൂവാറ്റുപുഴ റോഡിലൂടെ പോകുവാനാണ് ബോര്‍ഡില്‍ പറയുന്നത്. എന്നാല്‍ വലത്തേക്ക് തിരിഞ്ഞ് മൂവാറ്റുപുഴ റോഡിലൂടെ ഗാന്ധി സ്‌ക്വയറെത്തിയാണ് കോട്ടയം, ഇടുക്കി, ശബരിമല റൂട്ടുകളില്‍ പോകേണ്ടത്.അതേ സമയം നേരം മറുവശത്ത് കൃത്യമായി ഇതിന്റെ ആരോ മാര്‍ക്ക് രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ ബോര്‍ഡ് വച്ചത് ആരാണെന്ന് അറിയില്ലെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം. പൊതുമരാമത്തിന് കീഴില്‍ വരുന്ന റോഡില്‍ തെറ്റായ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്.

Related Articles

Back to top button
error: Content is protected !!