Thodupuzha

സൗജന്യ സംഭാര  വിതരണം നടത്തി

തൊടുപുഴ: വേനല്‍ ചൂടിന് ആശ്വാസം പകരാന്‍ തൊടുപുഴ മര്‍ച്ചന്റ്‌സ് യൂത്ത് വിങും മഹാറാണിമെഗാ മാര്‍ട്ടും സംയുക്തമായി സംഭാര വിതരണം നടത്തി. തൊടുപുഴ മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പ്രസിഡന്റ് താജു എം.ബി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് സംഭാര വിതരണോദ്ഘാടനം നിര്‍വഹിച്ചു. മര്‍ച്ചന്റ്‌സ്അസോസിയേഷന്‍ പ്രസിഡന്റ് രാജു തരിണിയില്‍ മുഖ്യ പ്രഭാഷണം നടത്തി.

മര്‍ച്ചന്റ്‌സ് യൂത്ത് വിങ് ജനറല്‍ സെക്രട്ടറി രമേഷ് പി.കെ, വാര്‍ഡ് കൗണ്‍സിലര്‍ ജയലക്ഷമി ഗോപന്‍, യൂത്ത് വിങ് ട്രഷറര്‍ മനു തോമസ്, മഹാറാണി എം.ഡിയും യൂത്ത് വിങ് വൈസ് പ്രസിഡന്റുമായ റിയാസ് വി.എ, വൈസ് പ്രസിഡന്റ് സരിന്‍ സി.യു, ജോയിന്റ് സെക്രട്ടറി ജോഷി ജോര്‍ജ്, മെഗാ മാര്‍ട്ട് മാനേജര്‍ നിയാസ്, കമ്മിറ്റി അംഗങ്ങളായ പ്രശാന്ത്, ഹരീഷ്, ബിനു, റിയാസ്, നിസാര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!