Thodupuzha

ജില്ലാ റോഡ്‌ സൈക്ലിങ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഇന്ന് തൊടുപുഴയിൽ

തൊടുപുഴ: ജില്ലാ റോഡ്‌ സൈക്ലിങ്‌ ചാമ്പ്യന്‍ഷിപ്പ്‌ സൈക്ലിങ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ 11ന്‌ തൊടുപുഴ ഇറക്കുംപുഴ ബൈപാസ്‌ റോഡില്‍ നടക്കും.ജൂനിയര്‍, സബ്‌ ജൂനിയര്‍, സീനിയര്‍ വിഭാഗത്തില്‍ മത്സരങ്ങളുണ്ടാകും. 17, 18 തീയതികളില്‍ കോവളത്തു നടക്കുന്ന സംസ്‌ഥാന റോഡ്‌ സൈക്ലിങ്‌ ചാമ്ബ്യന്‍ഷിപ്പിലേക്കുള്ള മത്സരാര്‍ഥികളെ ഇതില്‍ നിന്നും തെരഞ്ഞെടുക്കും. 12 വയസ്‌ മുതല്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇതില്‍ പങ്കെടുക്കാം. 10, 11 വയസില്‍പ്പെട്ടവര്‍ക്ക്‌ പ്രത്യേക മത്സരവും ഇതോടൊപ്പമുണ്ടാകും. ഡീന്‍ കുര്യാക്കോസ്‌ എം.പി. മത്സരങ്ങള്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യും. സൈക്ലിങ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ അഡ്വ. ജോര്‍ലി കുര്യന്‍ അധ്യക്ഷത വഹിക്കും. ഉച്ചക്ക്‌ നടക്കുന്ന സമാപന സമ്മേളനത്തില്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ്‌ ജോര്‍ജ്‌ വിജയികള്‍ക്ക്‌ സമ്മാനദാനം നിര്‍വഹിക്കും.

Related Articles

Back to top button
error: Content is protected !!