ChuttuvattomThodupuzha

ജില്ല ജൂനിയര്‍ ബാസ്‌ക്കറ്റ്ബോള്‍ ടീം: ബോസ്‌കോ ടോമി നയിക്കും

തൊടുപുഴ: പാലക്കാട് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസില്‍ കേരള ബാസ്‌കറ്റ്ബോള്‍ അസോസിയേഷന്‍ പാലക്കാട് ജില്ല ബാസ്‌ക്കറ്റ്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 48- മത് സംസ്ഥാന ജൂനിയര്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ബോസ്‌കോ ടോമി നയിക്കും. 18 വയസില്‍ താഴെയുള്ള പുരുഷ- വനിതാ താരങ്ങള്‍ പങ്കെടുക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മെയ് എട്ടു മുതല്‍ 14 വരെ നടക്കുന്ന ദേശീയ ജൂനിയര്‍ ബാസ്‌ക്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള പുരുഷ- വനിതാ ടീമുകളെ തെരഞ്ഞെടുക്കുന്നത്.

കേരളത്തിലെ 14 ജില്ലാ ടീമുകളും പങ്കെടുക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കൊല്ലവും വയനാടും ഉള്‍പ്പെട്ട ‘സി’ ഗ്രൂപ്പില്‍ ആണ് ഇടുക്കി ജില്ലാ മാറ്റിവയ്ക്കുന്നത്. കാഞ്ഞാര്‍ മുട്ടത്തു പറമ്പില്‍ ടോമി ജെയിംസ് ഷീന ടോമി ദമ്പതികളുടെ മകനായ ജില്ലാ ടീം ക്യാപ്റ്റന്‍ ബോസ്‌കോ ടോമി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ബിരുദ വിദ്യാര്‍ത്ഥിയാണ്. ജില്ലാ ടീമിലെ മറ്റ് അംഗങ്ങള്‍: നിതിന്‍ മാനുവല്‍ (വൈസ് ക്യാപ്റ്റന്‍), പോള്‍ സാജു, അജയ് തോമസ്, പ്രവീണ്‍ ടി. ബിജു, ആല്‍ബി ബിറ്റ, ആദിത്യന്‍ ബിനോജ്, ആദര്‍ശ് ബിനോജ്, ഷാരോണ്‍ സജീവ്, അലക്സ് ഡാര്‍വിന്‍, നൈജല്‍ ജേക്കബ്, ആല്‍ബര്‍ട്ട് റെജി. പരിശീലകന്‍: ഡോ: പ്രിന്‍സ് കെ മറ്റം. മാനേജര്‍: ഇമ്മാനുവല്‍ ടി ഷൈബു.

 

Related Articles

Back to top button
error: Content is protected !!