Thodupuzha

തുല്യത കോഴ്സുകളുടെ ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിച്ചു

തൊടുപുഴ:പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷൻ അതോറിറ്റിയും ചേർന്നു നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യത കോഴ്സുകളുടെ ജില്ലാതല പ്രവേശനോത്സവം ഞായറാഴ്ച തൊടുപുഴ ഗവ. വൊക്കേഷണൽ ഹയസെക്കൻഡറി സ്കൂളിൽ നടന്നു. നഗരസഭ ചെയർമാൻ സനീഷ്ജോർജ് ഉദ്ഘാടനം നിവ്വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാർട്ടിൻജോസഫ് അധ്യക്ഷനായി. പുസ്തക വിതരണഉൽഘാടനം ഇളം ദേശം ബ്ലോക്ക് പ്രസിഡൻ്റ് മാത്യു കെ. ജോൺ നിർവഹിച്ചു. ഇടുക്കി ജില്ല സാക്ഷരത മിഷൻ കോഡിനേറ്റർ അബ്ദുൾ കരീം മുഖ്യപ്രഭാഷണം നടത്തി. സെൻ്റർ കോഡിനേറ്റർ ഡയസ്ജോസഫ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ജി. ജയൻ, നോഡൽ പ്രേരകുമാരയ സുലേഖ വി.പി, ബീന എം.എൻ, ടീച്ചർ ഷൈനി. സെൻ്റർകോഡിനേറ്റർമരായ കൊച്ചുറാണി, ബെന്നിജോൺ എന്നിവർ പ്രസംഗിച്ചു. മുതിർന്ന പഠിതാക്കൾ അയ കുഞ്ഞപ്പൻ, ശങ്കർ, രതി കൃഷ്ണൻ എന്നിവർ വിവിധ ക്ലാസ്സുകളിലെ പുസ്തകങ്ങൾ ഏറ്റുവാങ്ങി.

Related Articles

Back to top button
error: Content is protected !!