ChuttuvattomMoolammattam

ജില്ലാ തല ഗാന്ധി ക്വിസ് മത്സരം; അലോണയും റോസ് മേരിയും സംസ്ഥാന തലത്തിലേക്ക്

മൂലമറ്റം : കേരള കോൺഗ്രസ് എം സംസ്കാര വേദി ഇടുക്കി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തിയാഘോഷങ്ങളുടെ ഭാഗമായി ജില്ലാ തല ഗാന്ധി ക്വിസ് മത്സരം നടത്തി. ജില്ലാ പ്രസിഡൻറ് റോയ്.ജെ. കല്ലറങ്ങാട്ട് , സെക്രട്ടറി ടോം കണയങ്കവയൽ , പ്രോഗ്രാം കോ – ഓർഡിനേറ്റർ മെർളിൻ മാത്യു തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസിലെ അലോണ ഷോണി ഒന്നാം സ്ഥാനം നേടി. മൂലമറ്റം എസ്.എച്ച്. ഇ.എം.എച്ച്.എസ്.എസിലെ റോസ് മേരി സണ്ണി രണ്ടാം സ്ഥാനം കരസ്ഥമാതക്കി. ഒക്ടോബർ ഒന്നിന് കോട്ടയത്തു നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ ഇരുവരും ഇടുക്കി ജില്ലയെ പ്രതിനിധീകരിക്കും. തൊടുപുഴ ജയ് റാണി പബ്ലിക് സ്കൂളിലെ ഐറിൻ ക്ലെയർ ജോർജ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Related Articles

Back to top button
error: Content is protected !!