Thodupuzha

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച

തൊടുപുഴ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തില്‍ ഒക്‌ടോബര്‍ ആറ് മുതല്‍ നവംബര്‍ മൂന്നുവരെ കേരളാ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ദേശീയ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിന്റെ രണ്ടംഘട്ട ജില്ലാതല ഉദ്ഘാടനം ബുധനാഴ്ച നടക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ 10-ന് കോലാനിയില്‍ നടക്കുന്ന ജില്ലാതല പരിപാടി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ജയ ചാണ്ടി അധ്യക്ഷയാകും. രണ്ടാംഘട്ടത്തില്‍ പശു,കാള,പോത്ത്,എരുമ എന്നിവയ്ക്കാണ് പ്രതിരോധ കുത്തിവെപ്പ് നല്‍കുക. ലൈവ്‌സ്‌റ്റോക് ഇന്‍സ്‌പെക്ടറര്‍മാരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി കുത്തിവെപ്പ് നല്‍കി ഹെല്‍ത്ത് കാര്‍ഡുകള്‍ നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു. 2030 ഓടെ രാജ്യത്തെ സമ്പൂര്‍ണ കുളമ്പുരോഗ നിയന്ത്രിത മേഖലയാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പത്രസമ്മേളനത്തില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ജയചാണ്ടി, പ്യെൂട്ടി ഡയറക്ടര്‍ ബിനോയ് പി. മാത്യൂ,ഡോ. കുര്യന്‍, ഡോ. ആശാ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!