Thodupuzha

ജമാഅത്തെ ഇസ്ലാമി കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച

തൊടുപുഴ: ഇസ്ലാം: ആശയ സംവാദത്തിന്റെ സൗഹൃദനാളുകള്‍ പ്രമേയത്തില്‍ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിക്കുന്ന സംസ്ഥാന കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച തൊടുപുഴ കുമ്പംകല്ല് മരവെട്ടിക്കല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഇസ്ലാമിനെയും മുസ്ലിംഗളെയും ഇരയാക്കി സമുദായ ധ്രുവീകരണവും മതവൈരവും സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തില്‍ തെറ്റിധാരണകള്‍ ദുരീകരിക്കുകയാണ് 15ന് ആരംഭിക്കുന്ന കാമ്പയിന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉച്ച കഴിഞ്ഞ് രണ്ടിന് ജമാഅത്ത് സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് ഉദ്ഘാടനം നിര്‍വഹിക്കും. ജില്ല പ്രസിഡന്റ് എം.എം ഷാജഹാന്‍ നദ്വി അധ്യക്ഷത വഹിക്കും. ഇമാം കൗണ്‍സില്‍ ചെയര്‍മാന്‍ ഉസ്താദ് നൗഫല്‍ കൗസരി, ദഷിണ കേരള ജംയ്യത്തുല്‍ഉലമ ജില്ല ജന. സെക്രട്ടറി അബുഹംദ ഷഹീര്‍ മൗലവി, മുസ്ലിം ലീഗ് ജില്ല ജന.സെക്രട്ടറി പി.എം അബ്ബാസ് തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!