ChuttuvattomThodupuzha

തൊടുപുഴ ന്യൂമാൻ കോളേജിൽ ‘സഹകരണം യുവ മനസ്സുകളിലേക്ക്’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി

തൊടുപുഴ: എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ചുകൊണ്ട് കേരള സ്റ്റേറ്റ് ഓപ്പറേറ്റീവ് ഇൻസ്പെക്ടർസ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സഹകരണം യുവ മനസ്സുകളിലേക്ക് എന്ന പ്രചരണ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്നു. കേരളത്തിൻ്റെ സമസ്ത പുരോഗതിക്കും കാരണമായിട്ടുള്ളതും ഭാവിയിലെ നവസുസ്ഥിര വികസന പദ്ധതികൾക്ക് കൈത്താങ്ങ് ആകുവാൻ പര്യാപ്തമായതുമായ സഹകരണ മേഖല യുവജനങ്ങൾക്ക് ഏറ്റവും വലിയ പ്രതീക്ഷയാണ്, കൂടാതെ തൊഴിലില്ലായ്മയുടെ തിക്ത ഫലങ്ങൾ അനുഭവിക്കുന്ന യുവജനങ്ങൾക്ക് സേവനപരവും സുരക്ഷിതവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രതീക്ഷാനിർഭരമായ മേഖലയാണ് കേരളത്തിലെ സഹകരണ മേഖല എന്നും ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഇൻസ്പെക്ടർസ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌
പി കെ ജയകൃഷ്ണൻ പ്രസ്താവിച്ചു.

നിലവിലെ സഹകരണ മേഖലയെ ബാധിച്ചിരിക്കുന്ന താൽക്കാലിക പ്രതിസന്ധി കേരളത്തിലെ സഹകരണ മേഖലയുടെ മുന്നോട്ടുള്ള പ്രയാണത്തെ ഒരു നിലയ്ക്കും ബാധിക്കില്ല എന്നും ഈ മേഖലയിൽ നിന്നും അകന്നു നിൽക്കുന്ന യുവജനതയെ ഈ മേഖലയിലേക്ക് ആകർഷിക്കാൻ സാധിച്ചാൽ ഭാവനാപൂർണ്ണമായ ഒരു വളർച്ച സഹകരണ മേഖലയ്ക്ക് സാധ്യമാണെന്ന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് കേരളബാങ്ക് കോട്ടയം ജോയിൻറ് ഡയറക്ടറായ പി രാമചന്ദ്രൻ പറഞ്ഞു. നൂതന ആശയങ്ങളും പുത്തൻ സ്റ്റാർട്ട്അപ് പോലുള്ള സംരഭങ്ങളും പ്രാവർത്തികമാക്കാൻ പര്യാപ്തമായ നിലയിൽ നാൽപത് വയസിനു താഴെയുള്ള യുവജനങ്ങൾക്ക് മാത്രമായി സഹകരണ സംഘങ്ങൾ ആരംഭിക്കാം എന്നുള്ള സഹകരണ നിയമ ഭേദഗതി നിയമസഭാ പാസാക്കിയത് ആശാവഹമാണ് എന്നും അഭിപ്രായപെട്ടു.തൊടുപുഴ ന്യൂമാൻ കോളേജ് ബികോം സഹകരണ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പയിൻ ഉദ്ഘാടന പരിപാടിയിൽ സംഘടനയുടെ ജില്ല സെക്രട്ടറി ടി കെ നിസാർ അധ്യക്ഷത വഹിച്ചു. സഹകരണ മേഖലയിലെ തൊഴിൽ സാധ്യതകളെകുറിച്ചും മത്സര പരീക്ഷകൾക്ക് എങ്ങനെ തയ്യാറാകാം എന്നതിനെക്കുറിച്ചും സഹകരണ ധാര ചീഫ് എഡിറ്റർ യു എം ഷാജി ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ആര്യ പികെ വിജയിയായി.ജില്ലാ പ്രസിഡന്റ് കെ ബി റഫീഖ്, അസിസ്റ്റൻറ് രജിസ്ട്രാർമാരായ കെ കെ അനിൽ, റോയി വർഗീസ്, ലക്ഷ്മി ടീച്ചർ , ആര്യ എന്നിവർ പ്രസം​ഗിച്ചു

Related Articles

Back to top button
error: Content is protected !!