Thodupuzha

കര്‍ഷകര്‍ക്കായി ജില്ലാതല  പരിശീലനം നടത്തി

 

 

തൊടുപുഴ: കേരള സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് നടപ്പാക്കുന്ന കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പ്രോജക്ടിലെ ഫാം സ്‌കൂള്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്കായിട്ടുള്ള ജില്ലാ തല പരിശീലനം ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. ഇടുക്കി ജില്ലയിലെ എട്ട് ബ്ലോക്കുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 20 കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കിയത്. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടായ ജൈവ വൈവിധ്യ ശോഷണത്തെക്കുറിച്ചും അന്യം നിന്നുകൊണ്ടിരിക്കുന്ന സസ്യ ജന്തു ജാലങ്ങളെക്കുറിച്ചും വരും തലമുറക്ക് അവയുടെ പ്രാധാന്യം മനസിലാക്കി കൊടുക്കേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നും 100 കര്‍ഷകരെ കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് ഫാം സ്‌കൂള്‍ പ്രോജക്ടില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരിലൂടെ മറ്റു കര്‍ഷകരിലും പദ്ധതി എത്തിക്കുകയാണ് ഉദ്ദേശം. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡില്‍ നിന്നുമുള്ള വിഷയ വിദഗ്ദന്‍ ഡോ. സി.കെ. പീതാംബരന്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ പ്രതിനിധി ഡോ. ടി.എ. സുരേഷ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അശ്വതി.വി.എസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!