IdukkiLocal Live

ജില്ലാ ആസൂത്രണസമിതി യോഗം ; 61 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ അംഗീകരിച്ചു

ഇടുക്കി : അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന ജില്ലയിലെ 13 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് കൂടി ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയതോടെ ജില്ലയിലെ 61 തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി അംഗീകാരം പൂര്‍ത്തിയായി.
ജില്ലാ ആസൂത്രണസമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.ടി ബിനുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആസൂത്രണ സമിതിയുടെ നാലാം ഘട്ട യോഗത്തിലാണ് 13 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പരിശോധിച്ച് അംഗീകാരം നല്‍കിയത്. ആദ്യ മൂന്ന് യോഗങ്ങളിലായി ജില്ലയിലെ 48 തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതികള്‍ പരിശോധിച്ച് അംഗീകാരം നല്‍കിയിരുന്നു. ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി.ടി ഷിബു, ജില്ലാ ആസൂത്രണസമിതി അംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!