ChuttuvattomThodupuzha

ജില്ല റോള്‍ ബോള്‍ കോച്ചിംഗ് ക്യാമ്പ്

തൊടുപുഴ : സ്റ്റേറ്റ് റോൾ ബോൾ ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ജില്ല റോൾ ബോൾ അസോസിയേഷൻ സംഘടിപ്പിച്ച കോച്ചിംഗ് ക്യാമ്പ് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ .കെ തോമസ് ഉദ്ഘാടനം ചെയ്തു. 28 മുതൽ 30 വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് ജില്ലയിൽ നിന്നും സെലക്ഷൻ ലഭിച്ച വിവിധ കാറ്റഗറിയിലെ മത്സരാർത്ഥികൾക്കാണ്ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ റോൾ ബോൾ അസോസിയേഷൻ സെക്രട്ടറിയും സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവും ആയ പി കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷിജി സ്വാഗതംപറഞ്ഞു.കോച്ചുമാരായ എഫ്രെയിം കോശി ജോൺ, ശരത് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകുന്നു.

Related Articles

Back to top button
error: Content is protected !!