ChuttuvattomThodupuzha

ജില്ലാ സീനിയര്‍ നെറ്റ്‌ബോള്‍: ത്രീസ്റ്റാര്‍ തൊടുപുഴ ജേതാക്കള്‍

തൊടുപുഴ: ജില്ലാ നെറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യു.പി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ സീനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തൊടുപുഴ ത്രീസ്റ്റാര്‍ ക്ലബ്ബ് ജേതാക്കളായി. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിനാണ് രണ്ടാംസ്ഥാനം. 12, 13 തീയതികളില്‍ കണ്ണൂരില്‍ നടത്തുന്ന സംസ്ഥാന സീനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കേണ്ട പുരുഷ-വനിതാ ടീമുകളെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുത്തു.
തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ നെറ്റ്‌ബോള്‍ അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന നെറ്റ്‌ബോള്‍ അസോസിയേഷന്‍ നിരീക്ഷകന്‍ സെന്‍ എബ്രാഹം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിരീക്ഷകന്‍ കെ. ശശിധരന്‍, ജില്ലാനെറ്റ് ബോള്‍ അസോസിയേഷന്‍ ഭാരവാഹികളായ പി. സന്ദീപ് സെന്‍, ഡോ. ബോബു ആന്റണി, മാത്യു ജോസഫ്, ലിഖിയ ഷാന്റോ, ഡിമ്പിള്‍ വിനോദ്, മുഹമ്മദ് ഫാസില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!