Local LiveMuttom

ശങ്കരപ്പിള്ളിയിലെ ഡിവൈഡര്‍ എടുത്ത് മാറ്റി:പ്രതിഷേധം ശക്തം

മുട്ടം: ഗോവ ഗവര്‍ണ്ണറുടെ വരവ് പ്രമാണിച്ച് ശങ്കരപ്പിള്ളിയില്‍ സ്ഥാപിച്ച ഡിവൈഡര്‍ എടുത്ത് മാറ്റിയതില്‍ ജനരോക്ഷം ശക്തം. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനെത്തിയ ഗവര്‍ണ്ണര്‍ ശ്രീധരന്‍പിള്ളയുടെ വരവ് പ്രമാണിച്ചാണ് ബുധനാഴ്ച വൈകിട്ട് ഡിവൈഡര്‍ എടുത്ത് മാറ്റിയത്. വാഹനാപകടം സ്ഥിരമായി ഉണ്ടായികൊണ്ടിരിക്കുന്ന ശങ്കരപ്പിള്ളിയില്‍ നിന്നും ഡിവൈഡര്‍ എടുത്ത് മാറ്റിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ശക്തമായത്. നിയമങ്ങള്‍ പൊതുജനങ്ങള്‍ക്ക് മാത്രമാണോയെന്നും അധികാരികള്‍ക്ക് ബാധകമല്ലെയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

 

Related Articles

Back to top button
error: Content is protected !!