ChuttuvattomThodupuzha

ദിവ്യം ഫാര്‍മര്‍ പ്രോഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ സൂപ്പര്‍ മാര്‍ക്കറ്റ് തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ:  ബേക്കറി ഉത്പന്നങ്ങളും മാംസവും വിഷരഹിത മത്സ്യവും ഉള്‍പ്പെടെ അവശ്യ വസ്തുക്കളുടെ വിപുലമായ ശേഖരവുമായി തൊടുപുഴയില്‍ ദിവ്യം ഫാര്‍മര്‍ പ്രോഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. പാലാ റോഡില്‍ ചൂരാപ്പുഴ ടവേഴ്‌സിനു സമീപമാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പി.ജെ. ജോസഫ് എംഎല്‍എ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. നാടന്‍ ചേന, ചേമ്പ്, കപ്പ, മത്തങ്ങ, വെള്ളരി, കാന്താരിമുളക് തുടങ്ങി വിവിധ നാടന്‍ കാര്‍ഷികോത്പന്നങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, വിവിധങ്ങളായ ബേക്കറി ഇനങ്ങള്‍, സമുദ്ര, കായല്‍, വളര്‍ത്തു മത്സ്യങ്ങള്‍, ഫുഡ്‌കോര്‍ട്ട്, പൂച്ചെടികള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ ഒരു കുടക്കീഴിലെത്തിക്കുകയാണ് ദിവ്യം ഫാര്‍മര്‍ പ്രോഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍.

അശരണരും നിരാലംബരുമായ ദിവ്യരക്ഷാലയം, മദര്‍ ആന്‍ഡ് ചൈല്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍നിന്നുള്ളവര്‍ക്കും 300ലധികം നിരാശ്രയരായ കുടുംബങ്ങളുടെ ക്ഷേമത്തിനും ഉയര്‍ച്ചയ്ക്കുംവേണ്ടിയാണ് ദിവ്യം ഫാര്‍മര്‍ പ്രോഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു. ടൗണ്‍ പള്ളി വികാരി റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍ വെഞ്ചരിപ്പ് നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ആദ്യ വില്‍പന നിര്‍വ്വഹിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍, കാഡ്‌സ് ചെയര്‍മാന്‍ ആന്റണി കണ്ടിരിക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നബാര്‍ഡിന്റെ സഹായത്തോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. വൈകുന്നേരങ്ങളിലെ വിശ്രമത്തിനും വിനോദത്തിനുമുള്ള സംവിധാനങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!