Thodupuzha

ഇളംദേശം സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു.

 

 

തൊടുപുഴ: ഇളംദേശം സെന്റ് ജോസഫ്സ് എൽ പി സ്കൂളിൽ ഡോക്ടേഴ്സ് ഡേ ആചരിച്ചു. ഇളംദേശം പി എച്ച് സിയിലെ ഡോക്ടർമാരായ ഡോ. മിനി, ഡോ.മെറിൻ എന്നിവരെ സ്കൂൾ ഹെഡ്മിസ്ട്രസും, അധ്യാപകരും, പി ടി എ, എംപിടിഎ പ്രസിഡന്റുമാർ, കുട്ടികൾ എന്നിവരടങ്ങുന്ന സംഘം സമ്മാനങ്ങളും പൂച്ചെണ്ടും ആയിച്ചെന്ന് ആദരിക്കുകയും ആശംസകൾ നേരുകയും ചെയ്തു. അതോടൊപ്പം കലയന്താനി കാരുണ്യ മെഡിക്കൽ & ദന്ത് കെയർ സെന്ററിലെ ഡോ.ദീപ്തിയെ സ്കൂളിൽ വച്ച് ആദരിച്ചു. തുടർന്ന് മാതാപിതാക്കൾക്കും കുട്ടികൾക്കുമായി സൗജന്യ ദന്ത പരിശോധനയും ബോധവൽക്കരണ ക്ലാസും ഉണ്ടായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് മേരിക്കുഞ്ഞ് ഏ.സി.യും പി ടി എ പ്രസിഡന്റ് ശ്രീ മുഹമ്മദ് സ്വാലിഹും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപക പ്രതിനിധി ശ്രീമതി ജീഷ ജോർജ്ജ് സ്വാഗതവും ശ്രീമതി നീതു ജോസഫ് നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!