Thodupuzha

മെഡിക്കൽ സമരം നടത്തി ഡോക്ടർമാർ

തൊടുപുഴ : ആശുപത്രി സംരക്ഷണനിയമം പരിഷ്കരിക്കുക, കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച പ്രതികളെ അറസ്റ്റുചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനത്ത് നടത്തിയ സമരത്തിന്റെ ഭാഗമായി തൊടുപുഴയിലും ധർണ നടത്തി. ഐ.എം.എ. ജില്ലാ ചെയർമാൻ ഡോ.സുദർശൻ ഉദ്ഘാടനംചെയ്തു.

തൊടുപുഴ സിവിൽ സ്റ്റേഷന് മുൻപിൽ നടന്ന ധർണയിൽ മുന്നൂറോളം ഡോക്ടർമാർ പങ്കെടുത്തു. ഐ.എം.എ., ഐ.ഡി.എ. കെ.ജി.എം.ഒ.എ., കെ.പി.എച്ച്.എ., ക്യു.പി.എം.പി.എ., എം.എസ്.എൻ., ജെ.ഡി.എൻ. എന്നീ സംഘടനകളുടെപ്രതിനിധികൾ പങ്കെടുത്തു.

തൊടുപുഴ ഐ.എം.എ. പ്രസിഡന്റ് ഡോ.തോമസ് എബ്രഹാം, സെക്രട്ടറി ഡോ.എഡ്വിൻ ജോർജ്, ട്രഷറർ ഡോ.കിം ജോർജ്, ഡോ.ജോപോൾ, ഡോ.ഭവാനി, ഡോ.സി.വി.ജേക്കബ്, ഡോ.പി.സി.ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!