Thodupuzha

കരയല്ലേ കുഞ്ഞേ.. ഞങ്ങളുണ്ട് കൂടെ; ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ ഒരുക്കുന്ന തുടര്‍ പരിപാടി ‘കരയല്ലേ കുഞ്ഞേ.. ഞങ്ങളുണ്ട് കൂടെ’ ക്യാമ്പയിന്‍ സ്‌കൂള്‍ മാനേജര്‍ റവ.ഡോ. സ്റ്റാന്‍ലി കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. അനീഷ് വി.വി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ബിജോയ് മാത്യു, പി.ടി.എ പ്രസിഡന്റ് ബിജു ജോര്‍ജ്, റോംസി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ‘നിയമത്തിന്റെ സുരക്ഷിത കരങ്ങളിലെ കുട്ടികള്‍’ എന്ന വിഷയത്തില്‍ അഡ്വ. അനീഷ് വി.വി ക്ലാസ് നയിച്ചു.

Related Articles

Back to top button
error: Content is protected !!