ChuttuvattomThodupuzha

വിതരണ വ്യാപാരികളുടെ വാഹനങ്ങള്‍ തടയരുത്: എ.കെ.ഡി.എ

തൊടുപുഴ: ഉപഭോക്താക്കള്‍ക്ക് അനുദിനം വേണ്ടുന്ന ഉത്പന്നങ്ങള്‍ വിതരണം നടത്തുന്ന വിതരണക്കാരുടെ വാഹനങ്ങള്‍ മതിയായ കാരണങ്ങളില്ലാതെ തടുകയും പിഴ അടപ്പിക്കുകയും ചെയ്യുന്ന നടപടികള്‍ ഉണ്ടാവരുതെന്ന് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍  ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. എ.കെ.ഡി.എ. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ദ്വൈവാര്‍ഷിക പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം വിന്‍സെന്റ് ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആര്‍. രമേശ് അധ്യക്ഷത വഹിച്ച യോഗത്തില്‍ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഉമ്മന്‍ ജേക്കബ് കെ.വി.വി.ഇ.എസ്. യൂത്ത് വിങ് ജില്ലാ പ്രസിഡന്റ്  സലിം പി.എസ്, കെ.വി.വി.ഇ.എസ്. നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റ് ് സജീവ് ആര്‍. നായര്‍, എ.കെ.ഡി.എ. സംസ്ഥാന സെക്രട്ടറി വി. സുവിരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി. സുവിരാജ് (പ്രസിഡന്റ്), ജോബി ജോസഫ് (ജനറല്‍ സെക്രട്ടറി), മനില്‍ തോമസ് (ട്രഷറര്‍), ആര്‍. രമേശ് (സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം) എന്നിവര്‍ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!