Idukki

ഇരട്ട വോട്ട് ; സിപിഎം ആസൂത്രിതം : ഡീന്‍ കുര്യാക്കോസ്

ഇടുക്കി : ഉടുമ്പന്‍ചോല പഞ്ചായത്തില്‍ ഇരട്ട വോട്ട് കണ്ടെത്തിയത് അതീവ ഗുരുതരമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ്. സിപിഎം ആസൂത്രിതമായി ചെയ്ത കാര്യമാണ് ഇത്. തെരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ മുന്‍പും സിപിഎം ഇത്തരത്തില്‍ ശ്രമം നടത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപ്പെടണമെന്നും ഡീന്‍ ആവശ്യപ്പെട്ടു.

മറ്റു സംസ്ഥാനങ്ങളില്‍ വോട്ട് ഉള്ളവര്‍ക്ക് ഇവിടെയും വോട്ട് ഉണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. ഇത്തരം പ്രവൃത്തികള്‍ ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തന്നെ മറ്റു നടപടികള്‍ തീരുമാനിക്കുമെന്ന് ഡീന്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!