സ്ത്രീധന സമ്പ്രദായത്തിനെതിരെ കെ.എസ്.യു സ്റ്റുഡന്‍സ് സര്‍ക്കിള്‍


തൊടുപുഴ: സ്ത്രീധന സമ്പ്രദായത്തിനെതിരെ സ്ത്രീയാണ് ധനം എന്ന മുദ്രാവാക്യമുയര്‍ത്തി കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റുഡന്‍സ് സര്‍ക്കിള്‍ സംഘടിപ്പിച്ചു. സ്ത്രീധന വിരുദ്ധ പോസ്റ്റുറുകളുമായി വിദ്യാര്‍ഥികള്‍ അണിനിരന്ന സ്റ്റുഡന്‍സ് സര്‍ക്കിള്‍ ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ബിലാല്‍ സമദ്, കെ.എസ്.യു ജില്ലാ സെക്രട്ടറിമാരായ ജോസുകുട്ടി ജോസഫ്, സി.എസ് വിഷ്ണുദേവ് എന്നിവര്‍ പ്രസംഗിച്ചു. നേതാക്കളായ അഡ്വ: അപര്‍ണ ജോയി, അജ്മി അജി, ഷാജി, അജീന അജി, റഹ്മാന്‍ ഷാജി, അനസ് ജിമ്മി, ജയ്‌സണ്‍ തോമസ്, €മന്റ് ജോസഫ്, ഫസല്‍ അബ്ബാസ്, ഷാബിര്‍ ഷാജി, അഷ്‌ക്കര്‍ ഷെമീര്‍, ഹരിനന്ദ് ശിവന്‍ ബ്ലസണ്‍ ബേബി, അനന്തു പി.ആര്‍, സഫല്‍ ലത്തീഫ്, അലോഷ് ബേബി, നിഹാല്‍ ഷെഫീഖ്, ജോസിന്‍ ജോസഫ്, മാര്‍ട്ടിന്‍ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.
