ChuttuvattomThodupuzha

ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഗവ.എച്ച്.എസ്.എസില്‍ സിവില്‍ സര്‍വ്വീസ് കോച്ചിംഗ് ക്ലാസ് ഉദ്ഘാടനം നാളെ

തൊടുപുഴ: ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് പരിശീലന പദ്ധതി ഇക്കോസ് 2023 ഉദ്ഘാടനം ശനിയാഴ്ച്ച നടക്കും. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വ്വഹിക്കും. സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ മുന്നൊരുക്കങ്ങള്‍ക്ക് വേണ്ടിയുളള അടിസ്ഥാന പരീശിലനത്തിന് അതത് മേഖലകളിലെ പ്രഗത്ഭമാരാണ് നേതൃത്വം നല്‍കുന്നത്. ഇക്കോസ് 2023 പദ്ധതിയില്‍ അംഗങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത് 7,8,9 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇടുക്കി സബ് കളക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും

Related Articles

Back to top button
error: Content is protected !!