Thodupuzha

ഡ്രൈവേഴ്‌സ് അസോ. ജില്ലാ സമ്മേളനം ശനിയാഴ്ച 

തൊടുപുഴ: കേരള ഗവ. ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ശനിയാഴ്ച 10. 30ന് തൊടുപുഴ എംപ്ലോയീസ് ഹാളില്‍ നടക്കും. ഇതോടനുബന്ധിച്ച് സര്‍വീസില്‍ നിന്നും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പും സര്‍ക്കാര്‍ വാഹനങ്ങള്‍ പരിപാലിക്കുന്നതിനായുള്ള ബോധവത്ക്കരണ ക്ലാസും നടത്തും. സമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി. ബിനില്‍ ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം കെ.ജി.ഡി.എ സംസ്ഥാന പ്രസിഡന്റ് ജി. രമേശ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.വി സജി അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ അവാര്‍ഡ് വിതരണം കെ.ജി.ഡി.എ സംസ്ഥാന സെക്രട്ടറി പി.ജെ ജയിംസും, പി.ഡബ്ല്യു.ഡി മെക്കാനിക്കല്‍ എന്‍ജിനീയര്‍ എം.കെ മനോജ് ബോധവത്ക്കരണ ക്ലാസും നയിക്കും.

Related Articles

Back to top button
error: Content is protected !!