Kerala

എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രം ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യരുത് ; ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍

തിരുവനന്തപുരം : പോലീസ് എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ മാത്രം ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യരുതെന്ന് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍. എംവിഡി കേസ് അന്വേഷിച്ചിട്ട് വേണം നടപടിയെടുക്കാനെന്ന് എ.ഡി.ജി.പി.എസ് ശ്രീജിത്തിന്റെ നിര്‍ദേശം. സ്വഭാവിക നീതി ഉറപ്പാക്കുന്നതിനായാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തിയിരിക്കുന്നത്.

വാഹാനപകടങ്ങളില്‍ പോലീസ് തയ്യാറാക്കുന്ന എഫ്‌ഐആര്‍ അടിസ്ഥാനമാക്കിയാണ് എംവിഡി നടപടിയെടുത്തിരുന്നത്. വാഹന ഉടമകള്‍ക്ക് വേണ്ടത്ര സമയം കൊടുക്കുന്നില്ലേ എന്ന് ഹൈക്കോടതി പല കേസുകളിലും ചോദിച്ചിരുന്നു. ഇനി മുതല്‍ എംവിഡി ഉദ്യോഗസ്ഥര്‍ കേസ് പ്രത്യേകം അന്വേഷിച്ച് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി വേണം ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യേണ്ടത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍. ഇതുകൂടാതെ മറ്റു ചിലമാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഇരുചക്ര വാഹനത്തിലെ ട്രിപ്പിള്‍ റൈഡിന് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകടകരമായി വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകല്‍ തുടങ്ങിയ കേസുകളിലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് മൂന്നു തവണ പിടിച്ചാലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

 

Related Articles

Back to top button
error: Content is protected !!