Thodupuzha

ലഹരി വിരുദ്ധ ക്യാമ്പയിന്‍

 

തൊടുപുഴ: കാരിക്കോട് നൈനാര്‍പള്ളി ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിന്‍ ബോധവല്‍കരണ ക്ലാസ് മങ്ങാട്ടുകവലയില്‍ ചീഫ് ഇമാം നൗഫല്‍ കൗസരി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് പി.പി അസീസ് ഹാജി അധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സലാം ക്ലാസ് നയിച്ചു. മങ്ങാട്ടുകവല മസ്ജിദ് ഇമാം അഷ്റഫ് ഹസനി ആമുഖ പ്രഭാഷണം നടത്തി. നൈനാര്‍ പള്ളി ജമാഅത്ത് സെക്രട്ടറി ഷെയ്ഖ് മുഹമ്മദ്, മങ്ങാട്ടുകവല മസ്ജിദ് പ്രസിഡന്റ് വി.ഇ താജുദീന്‍, സെക്രട്ടറി നവാസ് തൈപ്പറമ്പില്‍, ഷാഹുല്‍ ഹമീദ് പടിഞ്ഞാറേക്കര എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!