Thodupuzha

തൊടുപുഴയില്‍ വീണ്ടും മയക്കു മരുന്ന് കേസ്: എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയില്‍

തൊടുപുഴ: തൊടുപുഴയില്‍ സ്വകാര്യ ലോഡ്ജില്‍ നിന്ന് എം.ഡി.എം.എയുമായി യുവാവും യുവതിയും പോലീസ് പിടിയില്‍. ഇവരില്‍ നിന്നും 6.6 ഗ്രാം എം.ഡി.എം.എ പിടികൂടി. തൊടുപുഴ പെരുമ്പള്ളിച്ചിറ പഴേരി വീട്ടില്‍ യൂനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടില്‍ അക്ഷയ ഷാജി (22) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് തൊടുപുഴ പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപത്തുള്ള ലോഡ്ജില്‍ നിന്നാണ് പ്രതികൾ പിടിലായത്.

Related Articles

Back to top button
error: Content is protected !!