Thodupuzha

മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തിലെ മഴ സാഹചര്യം മാറുന്നു.

തൊടുപുഴ : ആന്ധ്രാ- ഒറീസ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമര്‍ദ്ദമായി മാറിയത്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ കിഴക്കന്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ന് 4 ജില്ലകളില്‍ കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടിയേക്കുമെന്നാണ് മുന്നറിയിപ്പ്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്നലെയും ഇന്ന് രാവിലെയും കനത്ത മഴ ലഭിച്ചു. കോഴിക്കോട്ടെ ഉറുമി പുഴയില്‍ ഇന്നലെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ മലമ്ബുഴ ഡാമിന്‍്റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പലയിടത്തും ശക്തമായ മഴ ലഭിച്ചു.

Related Articles

Back to top button
error: Content is protected !!