ChuttuvattomThodupuzha

മൈലക്കൊമ്പ് പള്ളിയിൽ ദുക്‌റാന തിരുനാൾ

മൈലക്കൊമ്പ്: കേരളത്തിലെ അതിപുരാതന ക്രൈസ്‌തവകേന്ദ്രവും കിഴക്കിൻ്റെ മാതൃദേവാലയവും തീർത്ഥാടനകേന്ദ്രവുമായ മൈലക്കൊമ്പ് ഫൊറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥനായ മാർ തോമാശ്ശീഹായുടെ ദുക്‌റാന തിരുനാൾ 2024 ജൂലൈ 1,2,3 തീയതികളിൽ ആഘോഷിക്കുന്നു. പ്രാചീനത്വം കൊണ്ട് പ്രശസ്‌തമായ ഈ ദൈവാലയം സ്ഥാപിച്ചത് വി. തോമാശ്ലീഹ തന്നെയാണെന്ന് പാരമ്പര്യം പറയുന്നു. മൈലക്കൊമ്പുപള്ളിയിൽ നിന്നുമാണ് തൊടുപുഴ, മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ എല്ലാ ദേവാലയങ്ങളും രൂപംകൊണ്ടിരിക്കുന്നത് പതിനഞ്ചാം നൂറ്റാണ്ട് മുതലുള്ള പാശ്ചാത്യ ചരിത്രകാരന്മാരുടെയും മിഷണറിമാരുടെയും രേഖകളിൽ മൈലക്കൊമ്പ് പള്ളിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ഇന്നും ധാരാളം വിശ്വാസികൾ മൈലക്കൊമ്പുപള്ളിയിൽ വന്ന പ്രാർത്ഥിച്ച് നിരവധി അനുഗ്രഹങ്ങൾ പ്രാപിച്ചുവരുന്നു.

ജൂലൈ 1 തിങ്കൾ വൈകിട്ട് 5ന്
കോടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്‌ഠ, ലദീഞ്ഞ്, വി. കുർബാന തുടർന്ന് ഇടവകദിനാഘോഷവും ഇടവകയിലെ വിവിധ കുടുംബയൂണിറ്റുകൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും. ജൂലൈ 2, ചൊവ്വ രാവിലെ 6ന്  വി. കുർബാനയും നൊവേനയും. തുടർന്ന് 7.00 ന്  വി. കുർബാന തുടർന്ന് ദിവ്യകാരുണ്യ ആശീർവ്വാദം. വൈകിട്ട് 5ന് ലദീഞ്ഞ്, നോവേന 5.15 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ജോർജ് മാമ്മൂട്ടിൽ, സന്ദേശം:  ഫാ. ജോർജ് മാറാപ്പിള്ളിൽ. തുടർന്ന് തിരിപ്രദക്ഷിണം. ജൂലൈ 3 ബുധൻ ദുക്‌റാന തിരുന്നാൾ ദിവസം രാവിലെ 6.00 നും 7.15 നും 8.30 നും വി. കുർബാന ഉണ്ടായിരിക്കും. രാവിലെ 10.15 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ആൻ്റണി ഞാലിപ്പറമ്പിൽ സന്ദേശം : ഫാ. ആൻ്റണി പുത്തൻകുളം, വി. കുർബാനയെ തുടർന്ന് പ്രസുദേന്തി വാഴ്‌ചയും പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും ഊട്ടുനേർച്ചയും ഉണ്ടായിരിക്കുമെന്ന് വികാരി. ഫാ. മാത്യൂസ് മാളിയേക്കൽ അറിയിച്ചു

Related Articles

Back to top button
error: Content is protected !!