ChuttuvattomThodupuzha

പാലം നിർമ്മിക്കുന്നതിനിടയിൽ കൽക്കെട്ടിടിഞ്ഞ് മണ്ണുമാന്തി യന്ത്രം തോട്ടിലേയ്ക്ക് മറിഞ്ഞു

തൊമ്മൻകുത്ത്: പാലത്തിന്റെ നിർമ്മാണത്തിനിടെ കൽക്കെട്ടിടിഞ്ഞു മണ്ണുമാന്തി യന്ത്രം തോട്ടിലേയ്ക്ക് മറിഞ്ഞു. വൈകിട്ട് 4.15ഓടെ തൊമ്മൻകുത്ത് നടയ്ക്കപാലത്തിന്റെ നിർമ്മാണത്തിനിടെയായിരുന്നു കൽക്കെട്ടിടി‍ഞ്ഞത്.
ജെ.സി.ബി ഡ്രൈവർ അടിമാലി സ്വദേശി സെബിനെ നിസ്സാര പരിക്കുകളോടെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിന്റെ ഒരുവശം കോൺക്രീറ്റ് ചെയ്തതിനു ശേഷം മറുഭാഗത്തെ കോൺക്രീറ്റിംഗിനായി അരികിലെ സംരക്ഷണ ഭിത്തി പൊളിക്കുന്നതിനിടെ പഴയ പാലത്തിന്റെ കോൺക്രീറ്റും സംരക്ഷണ ഭിത്തിയും ഇടിയുകയായിരുന്നു. ഇതോടെ മണ്ണുമാന്തിയന്ത്രവും ഡ്രൈവറും തോട്ടിലേയ്ക്ക് വീഴുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!