Idukki

ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് തീ കൊളുത്തി; രക്ഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റു

ഇടുക്കി: ഇടുക്കി നെടുംങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. സംഭവത്തെതുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷീബ തീകൊളുത്തിയത് കണ്ട് രക്ഷിക്കാനെത്തിയ എസ് ഐ ക്കും വനിത പൊലീസിനു പൊള്ളലേറ്റു. സംഭവം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്‌ഐ ബിനോയി, വനിത സിവില്‍ ഓഫീസര്‍ അമ്പിളി എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

 

Related Articles

Back to top button
error: Content is protected !!