Thodupuzha

ഡി.വൈ.എഫ്.ഐ ഹൃദയപൂര്‍വം  പദ്ധതിക്ക് തുടക്കമായി

 

 

 

തൊടുപുഴ: വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി.വൈ.എഫ്.ഐ ഹൃദയപൂര്‍വം ക്യാമ്പയിന് ജില്ലാ ആശുപത്രിയില്‍ തുടക്കമായി. തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച പൊതിച്ചോര്‍ വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി എസ്.കെ സനോജ് നിര്‍വഹിച്ചു. തൊടുപുഴ, മൂലമറ്റം, കരിമണ്ണൂര്‍ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ആയിരിക്കും ജില്ലാ ആശുപത്രിയില്‍ പ്രതിദിനം പൊതിച്ചോര്‍ വിതരണം ചെയ്യുക. ഓരോ ദിവസവും വീടുകള്‍ കയറിയിറങ്ങി മേഖലാ കമ്മറ്റികള്‍ സമാഹരിക്കുന്ന പൊതിച്ചോര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും വിതരണം ചെയ്യും. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് പി.പി സുമേഷ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.എന്‍ ഷിയാസ്, ജില്ലാ ആശുപത്രി ആര്‍.എം.ഒ ഡോ പ്രീതി, ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗങ്ങളായ സൗമ്യ സോമന്‍, അജയ് ചെറിയാന്‍ തോമസ്, വി.ആര്‍ പവിരാജ്, പി.എം ഷമീര്‍, സോണി സോമി, പി.ജെ രതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!