ChuttuvattomIdukkiThodupuzha

ജില്ലയിൽ ഇ പത്മനാഭൻ അനുസ്മരണ ദിനം സമുചിതമായി ആചരിച്ചു

തൊടുപുഴ: കേരള എൻ.ജി.ഒ യൂണിയന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനും, ദീർഘകാലം സംഘനയുടെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ നിർവ്വഹിച്ച് യൂണിയനെ സർക്കാർ ജീവനക്കാരുടെ പ്രബല സംഘടനയാക്കി മാറ്റുന്നതിന് നേതൃത്വം കൊടുത്ത ഇ പത്മനാഭന്റെ 33-ാം അനുസ്മരണ ദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു.

തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ ചേർന്ന അനുസ്മരണയോഗം ബിഇഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനിൽ “അധികാര കേന്ദ്രീകരണവും അപകടത്തിലാകുന്ന ജനാധിപത്യവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എസ് മഹേഷ്‌ അധ്യക്ഷത വഹിച്ചു.  എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം എസ് സുനിൽകുമാർ, ജില്ലാ സെക്രട്ടറി കെ കെ പ്രസുഭകുമാർ, ജില്ലാ ജോ സെക്രട്ടറി ടി ജി രാജീവ്‌ പ്രസംഗിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി യൂണിയൻ ഓഫിസുകളിലും എല്ലാ ഏരിയ കേന്ദ്രങ്ങളിലും പതാക ഉയർത്തി. തൊടുപുഴ യൂണിയൻ ഓഫീസിൽ ജില്ലാ പ്രസിഡന്റ് സി എസ് മഹേഷ്‌ പതാക ഉയർത്തി പ്രസംഗിച്ചു, ഇടുക്കി യൂണിയൻ ഓഫീസിൽ ജില്ലാ വൈസ് പ്രസിഡന്റ് ജി ഷിബു പതാക ഉയർത്തി പ്രസംഗിച്ചു. തൊടുപുഴ ഈസ്റ്റ്‌ ഏരിയയിൽ പ്രസിഡന്റ് സി എം ശരത്ത് തൊടുപുഴ വിദ്യാഭ്യാസ സമുച്ചയത്തിൽ പതാക ഉയർത്തി.ഏരിയ സെക്രട്ടറി പി എം മുഹമ്മദ്‌ ജലീൽ പ്രസംഗിച്ചു. തൊടുപുഴ വെസ്റ്റ്‌ ഏരിയയിൽ പ്രസിഡന്റ് എൻ കെ ജയദേവി തൊടുപുഴ സിവിൽ സ്റ്റേഷനിൽ പതാക ഉയർത്തി. ഏരിയ സെക്രട്ടറി കെ എസ് ഷിബുമോൻ പ്രസംഗിച്ചു.ഇടുക്കി ഏരിയ യിൽ ഏരിയ പ്രസിഡന്റ് ആൽവിൻ തോമസ് പതാക ഉയർത്തി.ഏരിയ സെക്രട്ടറി അനീഷ്‌ ജോർജ് പ്രസംഗിച്ചു.

കട്ടപ്പനയിൽ ഏരിയ പ്രസിഡന്റ് മുജീബ് റഹ്മാൻ പതാക ഉയർത്തി. ഏരിയ സെക്രട്ടറി കെ വി ഷിജു പ്രസംഗിച്ചു. നെടുങ്കണ്ടത്ത് ഏരിയ പ്രസിഡന്റ് ടൈറ്റസ് പൗലോസ് പതാക ഉയർത്തി.ഏരിയ സെക്രട്ടറി കെ വി രവീന്ദ്രനാഥ് പ്രസംഗിച്ചു. ദേവികുളത്ത് ഏരിയ സെക്രട്ടറി കെ വിജയമ്മ പതാക ഉയർത്തി പ്രസംഗിച്ചു.അടിമാലിയിൽ ഏരിയ പ്രസിഡന്റ് എസ് ജി ഷിലുമോൻ പതാക ഉയർത്തി.ഏരിയ സെക്രട്ടറി അരുൺ എസ് പ്രസംഗിച്ചു.പീരുമേട്ടിൽ ഏരിയ വൈസ് പ്രസിഡന്റ് എ സി ശാന്തകുമാരി പതാക ഉയർത്തി.ഏരിയ സെക്രട്ടറി കെ സുരേഷ്കുമാർ പ്രസംഗിച്ചു. കുമളിയിൽ ഏരിയ പ്രസിഡന്റ് എസ് മഹേഷ്‌ പതാക ഉയർത്തി.ഏരിയ സെക്രട്ടറി വിപിൻ ബാബു പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!