ChuttuvattomThodupuzha

മുന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം കാലഘട്ടത്തിന്റെ ആവശ്യം:  പി.ജെ ജോസഫ് എം.എല്‍.എ

തൊടുപുഴ: മുന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സംവരണം കാലഘട്ടത്തിന്റെ ആവശ്യമെന്ന് പി.ജെ ജോസഫ് എം.എല്‍.എ.  യോഗക്ഷേമ സഭയുടെ ജില്ലാ വാര്‍ഷിക സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഹ്‌മിന്‍സ് വിഷ്ണു നമ്പൂതിരി നഗറില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി എസ്. സുബ്രഹ്‌മണ്യന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്  ഷോഡശം പദ്ധതിയുടെ ഉദ്ഘാടനം നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി കൊടുപ്പുന്ന കൃഷ്ണന്‍ പോറ്റി സര്‍വജ്ഞം പരിപാടി വിശദീകരിച്ചു. ടി. എന്‍. മുരളീധരന്‍ നമ്പൂതിരി, രവി പന്തല്‍ ,ടി.ആര്‍. എസ്, നമ്പൂതിരി,കെ. ഡി. ദാമോദരന്‍ നമ്പൂതിരി, ടി .ആര്‍.വി. നമ്പൂതിരിപ്പാട്, വത്സ പണിക്കത്ത്, എം. ശങ്കരന്‍ പോറ്റി, ശോഭ മുരളി, ഡോ. സി.എസ് കൃഷ്ണകുമാര്‍ നാഗാര്‍ജുന, പ്രശാന്ത് നമ്പൂതിരി, ടി.വി.എസ് രമേശ്, ചന്ദ്രഹാസന്‍,അഡ്വ. പി.കെ മധു നമ്പൂതിരി ബ്രിഗേഷ് നമ്പൂതിരി,രജീഷ് ഈശ്വരന്‍ കല്ലംപിള്ളി എന്നിവര്‍ പ്രസംഗിച്ചു. ബ്രാഹ്‌മിന്‍സ് വിഷ്ണു നമ്പൂതിരിയുടെ ഛായാചിത്രം അനാഛാദനം നടത്തി. ഡോ. സി.എന്‍.എന്‍ നമ്പൂതിരി ധന്വന്തരി, ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം മേല്‍ശാന്തി എസ് .കൃഷ്ണന്‍ പോറ്റി, ക്ഷേത്രസംബന്തി സുനില്‍ കുമാര്‍, മണക്കാട്  പഞ്ചായത്ത് അംഗം എ. എന്‍ ദാമോദരന്‍ നമ്പൂതിരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Related Articles

Back to top button
error: Content is protected !!