Moolammattam

ഇടാട്-പുളിക്കത്തടം റോഡ്: കലുങ്കിന്റെ ഉദ്ഘാടനം നടത്തി

മൂലമറ്റം. ഇടാട് സി.എസ്.ഐ. പള്ളി പുളിക്കത്തടം റോഡില്‍ ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രുപ മുടക്കി നിര്‍മ്മിച്ച കലുങ്കിന്റെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്തംഗം എം.ജെ.ജേക്കബ് കലുങ്കിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സ്‌നേഹന്‍ രവി, പഞ്ചായത്തംഗം ഷീജ സുരേഷ്, ഇലപ്പള്ളി സെന്റ് ലൂക്‌സ് സി.എസ്.ഐ. പളളി വികാരി ജോസഫ് ലൂക്കോസ്, ചാക്കോച്ചന്‍ ദാനിയേല്‍, സ്‌ക്കോബാങ്ക് ബോര്‍ഡ് മെമ്പര്‍ സാം തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!