ArakkulamLocal Live

കിസാന്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ യുവകര്‍ഷകരെ ആദരിച്ചു

അറക്കുളം : കിസാന്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ യുവകര്‍ഷകരെ ആദരിച്ചു. അറക്കുളം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ ഫുഡ് കോര്‍പ്പറേഷന്‍ ഗോഡൗണിലെ ചുമട്ട് തൊഴിലാളികളായ മണിമല ദിനുവിനേയും മുള്ളുവേലില്‍ ബിനുവിനേയുമാണ് കിസാന്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചത്. കോര്‍പ്പറേഷന്‍ ഗോഡൗണിലെ തങ്ങളുടെ ജോലിക്കു ശേഷം പച്ചക്കറി കൃഷി നടത്തി ഇരുവരും
ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ക്കായി കിസാന്‍ സര്‍വ്വീസ് സൊസൈറ്റി ആദരവൊരുക്കിയത്.

കിസാന്‍ സര്‍വ്വീസ് സൊസൈറ്റി അറക്കുളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചടങ്ങ് കെഎസ്എസ് ജില്ലാ ട്രഷറര്‍ അതുല്യ ബാബു ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ലിപിന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. അറക്കുളം കൃഷി ഓഫീസര്‍ സുജിത മോള്‍ ആധുനീക കൃഷിരീതികളെക്കുരിച്ചും, സംഘ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ച് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷററും, കൃഷി ഓഫീസറും ചേര്‍ന്ന് ദിനുവിനേയും ബിനുവിനേയും പൊന്നാട അണിയിച്ച് ആദരിച്ചു. കിസാന്‍ സര്‍വ്വീസ് സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ് ജോസഫ് ജെ.ഓലിക്കനും, കമ്മറ്റിയംഗം മനയാനി ജോര്‍ജും കര്‍ഷകര്‍ക്ക് തൊഴിലുപകരണങ്ങള്‍ നല്‍കി.കെഎസ്എസ് യൂണിറ്റ് ജനറല്‍ സെക്രട്ടറി പി.ഏ.വേലുക്കുട്ടന്‍,കമ്മറ്റിയംഗം റോബിന്‍ തട്ടാപ്പറമ്പില്‍ മാത്യു വേലംകുന്നേല്‍, മാത്യു മഞ്ഞക്കുന്നേല്‍, പി.എച്ച് കബീര്‍, പ്രസാദ്, ജോസ്, പി.എച്ച് ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!