Thodupuzha

ഇടവെട്ടി ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രം: രണ്ടാംഘട്ടം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു

ഇടവെട്ടി: ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്രത്തിന്റെ രണ്ടാഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു.സൗമ്യ ഭാവത്തിലുള്ള ദുര്‍ഗാ ഭഗവതിയാണ് ഇവിടെ പ്രതിഷ്ഠ.
വീരമാണിക്യത്തടത്തില്‍ കുടുംബ വകയായിരുന്ന ക്ഷേത്രം ഭക്തജനങ്ങള്‍ക്ക് വിട്ടുനല്‍കിയതോടെ ട്രസ്റ്റ് രൂപീകരിച്ച് ആദ്യഘട്ടമായ ശ്രീകോവിലിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി പ്രതിഷ്ഠാ ചടങ്ങുകള്‍ നടത്തിയിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നുള്ള ചെറിയ സാമ്പത്തികസഹായം ലഭിച്ചതോടെ രണ്ടാംഘട്ടം വലിയമ്പലത്തിന്റെയും,തിടപ്പള്ളിയുടേയും,ഇളംമതിലിന്റെയും,മണിക്കിണറിന്റെയും
മുളയറയുടേയും പണികളാണ് ആരംഭിച്ചത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ മനോജ് ബി.നായര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അയ്യപ്പസേവാസമാജം അഖിലേന്ത്യാ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്,ക്ഷേത്രം പ്രസിഡന്റ് മംഗളേശ്വരമേനോന്‍, സെക്രട്ടറി സുരേഷ് കണ്ണന്‍, ജയകൃഷ്ണന്‍ പുതിയേടത്ത്, ഗിരീഷ് പി.എസ്,രാമചന്ദ്രന്‍ നായര്‍, എം.കെനാരായണമേനോന്‍,എം.ആര്‍,ജയകുമാര്‍,വി.ബി. ജയന്‍ എന്നിവര്‍ പങ്കെടുത്തു. ക്ഷേത്രം ശില്‍പി ദിപു ചന്ദ്രന്‍ പിറവത്തിന്റെ നേതൃത്വത്തിലാണ് നിര്‍മാണം നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!