ChuttuvattomThodupuzha

ഇടവെട്ടി ഔഷധ സേവ: പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങ് നടത്തി

തൊടുപുഴ: ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ഇടവെട്ടി ഭൗഷധ സേവയുടെ ഒരുക്കങ്ങള്‍ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മത്തോടെ ആരംഭിച്ചു. തൊടുപുഴ ശ്രീ കൃഷ്ണ സ്വാമീ ക്ഷേത്രം മേല്‍ശാന്തി പടിഞ്ഞാറേമഠം മാധവന്‍ നമ്പൂതിരിപ്പാട് കാല്‍നാട്ടല്‍ കര്‍മ്മം നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി ഹരിനാരായണന്‍ നമ്പൂതിരി ഗണപതി ഭഗവാന് നിവേദ്യം സമര്‍പ്പിച്ച് ഭൂമി പൂജ നടത്തി. ഇത്തവണ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. അവര്‍ക്ക് സുഗമമായി ഔഷധം സേവിച്ച് മടങ്ങുന്നതിനുവേണ്ടി വേണ്ടി വിപുലമായ ക്രമികരണങ്ങള്‍ ക്ഷേത്രത്തില്‍ ഒരുക്കി വരുന്നു. ചടങ്ങില്‍ ക്ഷേത്രം സഹരക്ഷാധികാരി എം ആര്‍ ജയകുമാര്‍ , സെക്രട്ടറി സിജു ബി പിള്ള , ഖജാന്‍ജി എം എന്‍ രവീന്ദ്രന്‍ , ഭരണ സമിതി അംഗങ്ങള്‍, മാതൃസമിതി അംഗങ്ങള്‍ ഭക്ത ജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!