Thodupuzha

ഏകാഹ യജ്ഞം കോലാനിയില്‍ സംഘടിപ്പിക്കുന്നു

തൊടുപുഴ: കോലാനി എന്‍.എസ്.എസ് കരയോഗത്തിന്റേയും വനിതാ കരയോഗ ത്തിന്റേയും സംയുക്ത ആഭീമുഖ്യത്തില്‍ ഏകാഹ യജ്ഞം സംഘടിപ്പിക്കുന്നു. ഞായറാഴ്ച്ച കോലാനി മന്നം സാംസ്‌ക്കാരിക നിലയത്തില്‍ സംഗീത സപര്യ ശ്രീമന്നാരയണീയ യജ്ഞം നടക്കുന്നത്. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. ശ്രീമന്നാരയണീയത്തെ അധികരിച്ച് വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടത്തുന്ന ഭക്തി ജ്ഞാനയജ്ഞം രാവിലെ 6 ന് ഗുരുവായൂരപ്പനുള്ള പൂജയോടെ ആരംഭിച്ച് വൈകിട്ട് 4 ന് മഹാദീപാരാധനയോടെ സമാപിക്കും.

Related Articles

Back to top button
error: Content is protected !!