Uncategorized

ഏലക്കായുടെ വിലയിടിവ്; കിസാന്‍സഭയുടെ സമരം തിങ്കളാഴ്ച 

 

ഇടുക്കി: ഏലക്കായുടെ വിലയിടിവിലും രാസവളങ്ങളുടെ വില വര്‍ധനവിലും പ്രതിഷേധിച്ച് കൊണ്ട് കിസാന്‍സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പിലും സ്‌പൈസസ് ബോര്‍ഡുകളുടെ ഫീല്‍ഡ് ഓഫീസുകള്‍ക്ക് മുന്‍പിലും സമരം സംഘടിപ്പിക്കും.

പുറ്റടി സ്‌പൈസസ് പാര്‍ക്കിന് മുമ്പില്‍ നടക്കുന്ന സമരം കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. കട്ടപ്പനയില്‍ കിസാന്‍സഭ ജില്ലാ സെക്രട്ടറി ടി.സി കുര്യനും നെടുങ്കണ്ടത്ത് കിസാന്‍സഭ ജില്ലാ പ്രസിഡന്റ് ജോയി അമ്പാട്ടും ശാന്തന്‍പാറയില്‍ പി.എസ് നെപ്പോളിയനും പീരുമേട്ടില്‍ ജോയി വടക്കേടവും ഇടുക്കിയില്‍ സിജി ചാക്കോയും അടിമാലിയില്‍ ഐ. ശശിധരനും സമരത്തിന് നേതൃത്വം നല്‍കും.

Related Articles

Back to top button
error: Content is protected !!