Thodupuzha

കെ.എസ്.എസ്.പി.യു.ഇളംദേശം ബ്ലോക്ക് കമ്മിറ്റി വാര്‍ഷികം

തൊടുപുഴ: സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഇളംദേശം ബ്ലോക്ക് വാര്‍ഷികം നടന്നു.തൊടുപുഴ പെന്‍ഷന്‍ ഭവനില്‍ നടന്ന വാര്‍ഷിക യോഗം ജില്ലാ പഞ്ചായത്തംഗം പ്രൊഫ.എം.ജെ.ജേക്കബ് ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.യു.ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് എം.ജെ.ലില്ലി അദ്ധ്യക്ഷയായി. സംസ്ഥാന കമ്മിററിയംഗം വി.കെ.മാണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ.മോഹനന്‍,യൂണിയന്‍ ഇളംദേശം ബ്ലോക്ക് സെക്രട്ടറി എസ്.രാജീവ്, ട്രഷറര്‍ കെ.ശശിധരന്‍, ജോ.സെക്രട്ടറിമാരായ പി.ബി.പ്രഭാകരന്‍, റ്റി.എം.സുഗതന്‍, ജില്ലാ ട്രഷറര്‍ റ്റി. ചെല്ലപ്പന്‍, ജില്ലാ കമ്മറ്റിയംഗങ്ങളായ എ.എന്‍.മുകുന്ദ ദാസ്, എന്‍.ആര്‍.നാരായണന്‍, എന്‍.എ. ജയിംസ്, സി.വി.ജോര്‍ജ്, ജില്ലാ വൈ.പ്രസിഡന്റ് വി.വി. ഫിലിപ്പ്, വൈ.പ്രസിഡന്റ്മാരായ റ്റി.കെ.ശിവപ്രസാദ്, ലീലാമ്മ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഭാരവാഹികളായി ബ്ലോക്ക് പ്രസിഡന്റായി മോളിക്കുട്ടി മാത്യു, സെക്രട്ടറി.എസ് രാജീവ്, ട്രഷറര്‍ കെ.ശശിധരന്‍ എന്നിവരടങ്ങുന്ന ഇരുപത്തഞ്ചംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!