ChuttuvattomThodupuzha

വയോധിക പൊള്ളലേറ്റു മരിച്ചു

ചീനിക്കുഴി: തനിയെ താമസിച്ച് വന്നിരുന്ന വയോധിക പൊള്ളലേറ്റു മരിച്ചു. വാളകംകുന്നേല്‍ രത്‌നമ്മ (84) യാണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് പൊള്ളലേറ്റത്. വൈദ്യുതീകരിക്കാത്ത വീടാണ് ഇവരുടേത്. മണ്ണെണ്ണ വിളക്കില്‍ നിന്ന് തീ പടര്‍ന്നതാണെന്ന് പ്രഥമിക നിഗമനം. അപകടമറിഞ്ഞെത്തിയ ബന്ധുക്കളുടെ നേതൃത്വത്തില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകുന്ന വഴിക്ക് മരണം സംഭവിച്ചു. ഭര്‍ത്താവ് പരേതനായ ദാമോദരന്‍. കരിമണ്ണൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!