IdukkiLocal Live

തെരഞ്ഞെടുപ്പ് ഡ്യൂട്ടി : സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ ആവശ്യമുണ്ട്

ഇടുക്കി : ജില്ലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 25, 26 തീയതികളിലെ ഡ്യൂട്ടിക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 18 വയസ് പൂര്‍ത്തിയായ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) പ്രവര്‍ത്തകര്‍ക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കും, എന്‍ സി സി കേഡറ്റുകള്‍ക്കും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി സേവനം അനുഷ്ഠിക്കാവുന്നതാണ്. നാഷണല്‍ സര്‍വീസ് സ്‌കീമിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് സ്‌കീമിലും എന്‍സിസിയിലും അംഗങ്ങളായി പ്രവര്‍ത്തിച്ച ശേഷം പഠനം പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം.

പുറമെ കേന്ദ്ര പോലീസ് സേനയില്‍ നിന്നും വിവിധ സൈനിക യൂണിറ്റുകളില്‍ നിന്നും, സംസ്ഥാന പോലീസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്കും അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ താമസസ്ഥലത്തെ ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മുന്‍പാകെ തിരിച്ചറിയല്‍ കാര്‍ഡ് , സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രില്‍ 18 വൈകുന്നേരം 5 ന് മുന്‍പ് ഹാജരാകേണ്ടതാണ്. സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് ഉചിതമായ വേതനം നല്‍കുന്നതാണെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!